Site iconSite icon Janayugom Online

ഫാബിസ്പ്രേ ഇന്ത്യയിലും

കോവിഡ് ബാധിതരായ മുതിര്‍ന്ന രോഗികള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്ന ഫാബിസ്പ്രേ ഇന്ത്യയിലും അവതരിപ്പിച്ചു. മുംബൈ ആസ്ഥാനമായിട്ടുള്ള ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യുട്ടിക്കല്‍സിനാണ് ഡിസിജിഐ സ്പ്രേ വിപണിയിലിറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

കനേഡിയന്‍ കമ്പനിയുടെ സഹകരണത്തോടെയാണ് മരുന്ന് വികസിപ്പിച്ചത്. നൈട്രിക് ഓക്സൈഡ് സ്പ്രേയായ ഫാബിസ്പ്രേ കൊറോണ വൈറസ് വ്യാപനം ശക്തമായി പ്രതിരോധിക്കുമെന്നാണ് ഗ്ലെൻമാര്‍ക്ക് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഇതുവരെ ഒരു പ്രധാനപ്പെട്ട ജേണലുകളിലും പരീക്ഷണഫലം പ്രസീദ്ധീകരിച്ചിട്ടില്ല. എന്നാല്‍ ഉല്പന്നത്തിന് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയിട്ടുണ്ട്.

eng­lish summary;Fabispray in India too

you may also like this video;

Exit mobile version