Site iconSite icon Janayugom Online

സുഹൃത്തുക്കള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ അസഹിഷ്ണുത സൃഷ്ടിക്കുന്നു: ഫേസ്ബുക്ക്

സമൂഹ മാധ്യമങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുന്നതും പോസ്റ്റുകള്‍ ശ്രദ്ധ നേടുന്നതും ആളുകളില്‍ അസഹിഷ്ണുതയും അസൂയയും ഉണ്ടാക്കുന്നതായും മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായും ഫേസ്ബുക്ക് കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഷെയറുകളുടെ എണ്ണം മറ്റൊരാള്‍ക്ക് കാണാതിരിക്കാനുള്ള ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ലൈക്കുകള്‍ ഒളിച്ചുവയ്ക്കുന്നത് ഉപഭോക്താക്കളെ വിഷാദത്തിലാക്കുന്നില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ പരീക്ഷിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും ഫേസ്ബുക്ക് പറയുന്നു. അതേസമയം ലൈക്കുകള്‍ കാണാന്‍ പറ്റാത്തത് കുറച്ച് പേര്‍ക്ക് ഉപയോഗ പ്രദമാകുമെങ്കിലും മറ്റു ചിലരെ അത് അലോസരപ്പെടുത്തുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് ലൈക്കുകള്‍ ഷെയര്‍ ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കള്‍ക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള അവസരവും ഫേസ്ബുക്ക് പുതുതായി നല്‍കുന്നുണ്ട്.

അടുത്തിടെ ഫ്രാന്‍സിസ് ഹേഗന്‍ എന്ന ഫേസ്ബുക്ക് മുന്‍ ജീവനക്കാരി യുഎസ് കോണ്‍ഗ്രസിന് കൈമാറിയ രേഖകളിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. ഇന്ത്യ, മെക്സിക്കോ, യുഎസ് ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നടത്തിയ സര്‍വേകളെ അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെത്തല്‍. ലൈക്കുകള്‍ മറച്ചുവയ്ക്കുന്ന ഫീച്ചര്‍ 2019ലാണ് ഫേസ്ബുക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്നത്. 

സമൂഹ മാധ്യമങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുന്നത് തങ്ങളെ ദുഃഖിതാരാക്കാറുണ്ടെന്ന് ഇന്ത്യ, യുഎസ് എന്നിവിടങ്ങളിലെ ഉപഭോക്താക്കളാണ് കൂടുതലും അഭിപ്രായപ്പെട്ടത്. തെക്കേ ഏഷ്യ, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ലൈക്കുകള്‍, കമന്റുകള്‍ എന്നീ കാര്യങ്ങളില്‍ കൂടുതല്‍ താരതമ്യപ്പെടുത്തലുകളുണ്ടാകുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

Eng­lish Sum­ma­ry : face­book about likes got by freinds and hatred

You may also like this video :

Exit mobile version