Site icon Janayugom Online

ഫേസ്ബുക്കിന്റെ പേര് മാറ്റി: പുതിയ ലോഗോ പുറത്തിറക്കി സക്കര്‍ബര്‍ഗ്, മാറ്റത്തിനുപിന്നില്‍ ജീവനക്കാരുടെ വെളിപ്പെടുത്തലുകളെന്നും സൂചന

Mark Zuckerberg

പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃകമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്. ‘മെറ്റ’ എന്ന പേരില്‍ മാതൃകമ്പനി ഇനിമുതല്‍ അറിയപ്പെടുമെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ്മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം നിലവില്‍ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.
ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.
മുൻ ജീവനക്കാരുടെ വെളിപ്പെടുത്തലുകളടക്കം ഫെയ്സ്ബുക്കിന്റെ സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് തുടർച്ചയായി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പേരുമാറ്റത്തിന് സക്കര്‍ബര്‍ഗ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Eng­lish Sum­ma­ry: Face­book renamed: Mark Zucker­berg unveils new logo

 

You may like this video also

Exit mobile version