Site icon Janayugom Online

ഫേസ്ബുക്ക് വെളിപ്പെടുത്തല്‍: പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ സോഫിയ സാങ് ഹാജരായേക്കില്ല

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് കൃത്രിമം കാണിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ സോഫിയ സാങ്ങിന്റെ മൊഴി രേഖപ്പെടുത്താനുള്ള പാര്‍ലമെന്ററി സമിതിയുടെ ശ്രമം വിജയിച്ചേക്കില്ലെന്ന് സൂചന.

സോഫിയ സാങിനെ വിളിച്ചുവരുത്തി നേരിട്ട് മൊഴി രേഖപ്പെടുത്താനുള്ള അനുമതി നല്‍കണമെന്ന് ലോക്‌സഭാ സ്പീക്കറോട് വിവര, സാങ്കേതിക വിദ്യ വിഷയത്തിലുള്ള പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിട്ട് ആറ് മാസത്തോളമായി.

താന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ട് 13 മാസവും, ലോക്‌സഭാ സമിതി സ്പീക്കറോട് അനുമതി ആവശ്യപ്പെട്ടിട്ട് ആറ് മാസവും ആയെന്നും ഇതുവരെ ഒരു മറുപടിയും സ്പീക്കര്‍ നല്‍കിയതായി താന്‍ അറിഞ്ഞില്ലെന്നും സോഫിയ സാങ് പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. അത് ഇനി ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അവര്‍ വ്യക്തമാക്കി.

2021 നവംബറിലാണ് പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാനായ ശശി തരൂര്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചത്. രാജ്യത്തിന് പുറത്തുള്ള സാക്ഷിയായതിനാല്‍ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. സ്പീക്കറുടെ ഓഫീസ് അനുമതി നിഷേധിക്കുകയോ ഇതുവരെ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

Eng­lish summary;Facebook rev­e­la­tion: Sofia Sang may not appear before par­lia­men­tary committee

You may also like this video;

Exit mobile version