Site icon Janayugom Online

വംശീയാധിക്ഷേപം നേരിട്ടു: അനുഭവം തുറന്നുപറഞ്ഞ് റിഷി സുനക്

വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ബിബിസിയുടെ ‘ടെസ്റ്റ് മാച്ച് സ്‌പെഷ്യൽ’ (ടിഎംഎസ്) എന്ന റേഡിയോ പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിക്കറ്റ് രംഗത്തെ വംശീയത, ലിംഗവിവേചനം, വരേണ്യത, വർഗാധിഷ്ഠിത പക്ഷപാതം എന്നിവയെക്കുറിച്ചുള്ള സ്വതന്ത്ര്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയവെയാണ് സുനകിന്റെ പരാമര്‍ശം.

ബിബിസി ക്രിക്കറ്റ് ലേഖകനായ ജോനാഥൻ ആഗ്ന്യൂവിന് നൽകിയ അഭിമുഖത്തിൽ, വംശീയതയുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ചും സുനക് സംസാരിച്ചു. തീർച്ചയായും ഞാൻ വംശീയത അനുഭവിച്ചിട്ടുണ്ട്, അത് വളര്‍ന്നു വരുകയാണ്. അത് നിലവിലുണ്ടെന്നും എനിക്കറിയാം- സുനക് പറഞ്ഞു. താൻ കുട്ടിയായിരുന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ തന്റെ കുട്ടികൾക്ക് സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യമെന്ന നിലയിൽ അവിശ്വസനീയമായ പുരോഗതി കൈവരിച്ചുവെന്ന് കരുതുന്നതായും സുനക് വ്യക്തമാക്കി.
ഇൻഡിപെൻഡന്റ് കമ്മിഷൻ ഫോർ ഇക്വിറ്റി ഇൻ ക്രിക്കറ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും സുനക് പറഞ്ഞു. 

Eng­lish Sum­ma­ry: Faced with Racism: Rishi Sunak opens up about his experience
You may also like this video

Exit mobile version