Site iconSite icon Janayugom Online

ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിൽ ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനുള്ള സൗകര്യവും

ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിൽ ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുവാനുള്ള സൗകര്യവും ഒരുക്കുമെന്ന് ദുബായ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ ടി എ ) അറിയിച്ചു. എയർപോർട്ടിലെ ടെർമിനൽ ഒന്നിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ സംവിധാനമൊരുക്കുക. അംഗീകൃത കേന്ദ്രത്തിൽ നിന്നും കാഴ്ച പരിശോധന പൂർത്തിയാക്കിയാൽ എം ഓ ഐ ആപ് വഴിയാണ് നിലവിൽ ലൈസൻസ് പുതുക്കുവാനുള്ള സൗകര്യം ഉള്ളത്.

അംഗീകൃത നേത്ര പരിശോധന കേന്ദ്രമാണ് ഇതിനായി ക്രമീകരിക്കുക ആദ്യഘട്ടത്തിൽ രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെ ആയിരിക്കും ഇതിനുള്ള സൗകര്യമുണ്ടാകുക തുടർന്ന് ദിവസം മുഴുവൻ സേവനം ലഭ്യമാക്കും. യാത്രക്കാർക്കും വിമാത്താവള ജീവനക്കാർക്കുമാണ് ഇതുവഴി സേവനം ലഭിക്കുക വളരെ എളുപ്പത്തിൽ സർക്കാർ സേവങ്ങൾ ജനങ്ങളിലേക്ക്എത്തിക്കുന്നതിനാണ് ആർ ടി എ സംവിധാനം ഒരുക്കുന്നതെന്ന് ആർ ടി എ ലൈസൻസിങ് ഏജൻസി എക്സികുട്ടീവ് ഡയറക്ടർ അഹമ്മദ് മെഹ്ബൂബ് പറഞ്ഞു.

Eng­lish Sum­ma­ry: Facil­i­ty to renew dri­ver’s license at Dubai Inter­na­tion­al Air­port from now on

You may like this video also

Exit mobile version