ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ മഹാരാഷട്രയില്‍ അധികാരത്തിലിരുന്നപ്പോള്‍ ദുരിതാശ്വാസ, പുനരധിവാസ വകുപ്പ് വാഹനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുള്ളതായും , അതിനാല്‍ അന്വേഷണം നടത്തുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞു.
കൊറോണ വൈറസ് വ്യാപന സമയത്താണ് പുരനധിവാസ വകുപ്പ് വാഹനങ്ങള്‍ വിലകൂട്ടി വാങ്ങിയത്. ഇതു സംബന്ധിച്ച പേപ്പറുകള്‍ പുറത്തായതായി ഒരു പ്രാദേശിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 25ലക്ഷം മുതല്‍ 30 ലക്ഷംവരെ വിലയുണ്ടായിരുന്നപ്പോഴാണ് മൂന്നു കോടി രൂപയ്ക്ക് മിനി ബസ് വാങ്ങിയത്. വര്‍ധിപ്പിച്ച വിലയ്ക്ക് വാഹനങ്ങള്‍ വാങ്ങിയെന്ന ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി
തക്ക സമയത്ത് വിശദാംശങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസേനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധി വിജയ് വഡേത്തിവാള്‍ ആയിരുന്നു ദുരിതാശ്വാസ പുനരധിവാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പ്രകൃതിക്ഷോഭം ഉണ്ടായാല്‍ പെട്ടന്ന് പ്രതികരിക്കാന്‍ സജ്ജമായ 18 വഹാനങ്ങള്‍ വാങ്ങിയതായിട്ടാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേവദൂത് എന്ന പേരിലുള്ള ഈ വാഹനങ്ങള്‍ എതിര്‍പ്പുകള്‍ അവഗണിച്ചാണ് വാങ്ങിയതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നു അന്നത്തെ ദുരിതാശ്വാസ പുനരധിവാസ മന്ത്രിയായിരുന്ന വഡേത്തിവാള്‍ പറയുന്നു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെ വാഹനങ്ങളുടെ നിരക്ക് നിശ്ചയിച്ചതിനാല്‍ താന്‍ ഏതു അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബിന്ധപ്പെട്ട ഫയല്‍കണ്ടാലെ അംഗീകരിക്കുകയുള്ളുവെന്നും , ഈ സംഭവുമായി തനിക്ക് യാതോരു ബന്ധവുമില്ലെന്നും വിജയ് വാഡേത്തിവാള്‍ പറഞ്ഞു
English Sumamry:
Fadnavis alleged that the relief and rehabilitation department of the Uddhav Thackeray government committed irregularities in the purchase of vehicles
You may also like this video: