ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇറ്റാലിയന്‍ ടെന്നിസ് താരം യാനിക് സിന്നറിന് മൂന്ന് മാസം വിലക്ക്. കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ രണ്ട് ടെസ്റ്റുകളിലാണ് സിന്നര്‍ പരാജയപ്പെട്ടത്. ഫെബ്രുവരി മുതല്‍ മെയ് വരെയാണ് സിന്നറിന്റെ വിലക്കിന്റെ സമയം. ഫിസിയോ തെറപ്പിസ്റ്റിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്നാണ് സിന്നര്‍ നല്‍കിയ വിശദീകരണം. ഈ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമായ ഉത്തേജക വിരുദ്ധ ഏജന്‍സി കടുത്ത നടപടികള്‍ സ്വീകരിച്ചില്ല. സിന്നറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്ന ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സി 2024 ലെ തീരുമാനത്തിനെതിരെ വാഡ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. രണ്ട് വര്‍ഷം വരെ വിലക്ക് വേണമെന്ന് വാഡ വാധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം യാനിക് സിന്നറിന് വിലക്ക്

