Site iconSite icon Janayugom Online

ആത്മഹ ത്യ ശ്രമം പരാജയപ്പെട്ടു, ആശുപത്രിയില്‍ കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ പെണ്‍കുട്ടി മരിച്ചു

കാസര്‍കോട് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് വാഹനാപകടമുണ്ടായത്. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് യാത്രാമധ്യേയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. അപകടത്തില്‍ മഹിമയുടെ അമ്മ വനജയ്ക്കും സഹോദരന്‍ മഹേഷിനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടിലെ മുറിക്കുിള്ളില്‍ മഹിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയും ഉടന്‍ തന്നെ സഹോദരനും അമ്മയും ചേര്‍ന്ന് മഹിമയെ ശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഉടന്‍ തന്നെ നാട്ടുകാര്‍ മൂന്ന് പേരെയും കാസര്‍കോട് ചെര്‍ക്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മഹിമയെ രക്ഷിക്കാനായില്ല.

Exit mobile version