ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ഉപുമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി വയ്ക്കാനൊരുങ്ങി ദേവേന്ദ്ര ഫഡ്‌നാവിസ്. പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സുസജ്ജമാക്കാന്‍ സംഘടനാ ചുമതലയിലേക്കും മാറാമെന്നും ഫഡ്‌നാവിസ് പറഞ്ഞു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ സീറ്റുകള്‍ 23 ആയിരുന്നു.
അത് ഇത്തവണ ഒന്‍പതിലേക്ക് ഒതുങ്ങി. പാര്‍ട്ടിക്കുണ്ടായ ഈ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് ഫഡ്‌നാവിസ് സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മുഴുവന്‍ സമയവും സംഘടാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ഫഡ്‌നാവിസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപി സംസ്ഥാനഘടകം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളില്‍ പതിനേഴ് എണ്ണം എന്‍ഡിഎ നിലനിര്‍ത്തിയപ്പോള്‍ 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ എണ്ണത്തില്‍ വന്‍ കുറവുണ്ടായി
English Summary:
Failure in Maharashtra; Controversy rages on in BJP, Devendra Fadnavis is about to resign from the post of Deputy Chief Minister
You may also like this vieo: