കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി ബിജെപി നിലംപരിശാകുമെന്നും, ദക്ഷിണേന്ത്യയില്‍ ബിജെപിക്കുള്ള സ്വാധീനം ഇല്ലാകാതുമെന്നും സ്വരാജ് പാര്‍ട്ടി സ്ഥാപക നേതാവ് യോഗേന്ദ്രയാദവ്.
ബിജെപിയെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യത്തിന്‍റെ വീണ്ടെടുക്കലിന് അനിവാര്യമാണെന്നും,തെരുവിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കരുത്ത്പകരുമെന്നും അദ്ദേഹം പറഞ്ഞു.വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വിജയിച്ചു വന്നാല്‍ മാത്രമേ സംസ്ഥാനത്ത് അധികാരത്തില്‍ എത്താന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നതെന്നും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് വിജയിക്കാനായാല്‍ മാത്രമേ സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ അവര്‍ക്ക് കഴിയൂവെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ ബിജെപി തോല്‍പ്പിക്കപ്പെട്ടാല്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അവരുടെ ഒഴിഞ്ഞുപോക്കിനും അത് തുടക്കമിടും. എല്ലാറ്റിനുമുപരിയായി ബിജെപിയുടെ പരാജയം ജനാധിപത്യ ഇടങ്ങള്‍ വീണ്ടെടുക്കാനുള്ള തെരുവിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരും,യോഗേന്ദ്ര യാദവ് പറഞ്ഞു.ജാതി സമവാക്യങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന സംസ്ഥാനത്ത് പ്രബലരായ ലിംഗായത്ത്- വൊക്കലിഗ സമുദായങ്ങളോടൊപ്പം ന്യൂനപക്ഷങ്ങളെയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുത്ത കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നതില്‍ അതൃപ്തി സൂക്ഷിക്കുന്ന മുസ്‌ലിം സമുദായത്തിന്റെ പിന്തുണയെ വിലകുറച്ച് കാണുകയുമരുത്. കൂടാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങളെ സംരക്ഷിച്ച് നിര്‍ത്താനും രാഹുല്‍ ഗാന്ധിയും ഇടപെടേണ്ടതുണ്ട്,’ യോഗേന്ദ്ര യാദവ് പറഞ്ഞു.
English Summary:
Failure of Karnataka assembly elections will cause BJP to withdraw from South India: Yogendra Yadav
You may also like this video: