Site iconSite icon Janayugom Online

ഫെയർ സ്റ്റേജ് അപാകതകൾ പരിഹരിച്ചു; പല റൂട്ടുകളിലും നിരക്ക് കുറയും

busbus

ഓർഡിനറി ബസുകളിൽ ചാർജ് നേരിയതോതിൽ കൂടുമ്പോള്‍ പല സൂപ്പർ ക്ലാസ് ബസുകളിലെയും നിരക്ക് നിലവിലുള്ളതിലും കുറയും.

ഓർഡിനറിക്ക്‌ മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 ആയും കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്ന് ഒരു രൂപയായുമായാണ് പരിഷ്കരിച്ചത്. സിറ്റി ഫാസ്റ്റ് മിനിമം നിരക്ക് 12 രൂപയും കിലോമീറ്റർ നിരക്ക് 103 പൈസയുമാണ്. ഓർഡിനറി നിരക്കിന്റെ അനുപാതത്തിൽ നേരിയ മാറ്റം മാത്രമാണ് ഉയർന്ന ക്ലാസിലെ ബസുകളില്‍ വരുത്തിയിട്ടുള്ളത്.

ഫാസ്റ്റ് പാസഞ്ചറിൽ മിനിമം നിരക്ക് 15 രൂപയും കിലോമീറ്റർ ചാർജ് 105 പൈസയുമാണ്. സൂപ്പർ എക്സ്പ്രസ് മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്ക് മിനിമം ചാർജ്ജ് വർധനവ് ഇല്ല. സൂപ്പർഫാസ്റ്റ് മിനിമം ചാർജ് 22 രൂപയും കിലോമീറ്റർ നിരക്ക് 108 പൈസയുമാണ്. സൂപ്പർ എക്സ്പ്രസ് ബസുകളിൽ കിലോമീറ്റർ നിരക്ക് 110 പൈസയായി കൂടുമ്പോഴും മിനിമം ചാർജ് 35 രൂപയായി നില നിര്‍ത്തി സഞ്ചരിക്കാവുന്ന ദൂരം 15 കിലോമീറ്ററായി ഉയര്‍ത്തിയതിനാല്‍ ബസ് ചാർജിൽ കാര്യമായ മാറ്റം വരില്ല.

സൂപ്പർ എയർ എക്സ്പ്രസിന്റെ കിലോമീറ്റർ നിരക്ക് രണ്ട് പൈസ കുറച്ച് മിനിമം സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്റർ നിന്ന് 15 ആയി കൂട്ടിയതിനാൽ നിരക്ക് നിലവിലും കുറയും. സൂപ്പർ ഡീലക്സ് ബസുകളിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ അഞ്ചു പൈസ കുറച്ചു. മൾട്ടി ആക്സിൽ സെമി സ്ലീപ്പറില്‍ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ 25 പൈസ കുറച്ചു. ജൻറം ലോ ഫ്ളോർ എസി ബസുകളുടെ കിലോമീറ്റർ നിരക്ക് 12 പൈസ കുറച്ചിട്ടുണ്ട്. സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ എന്നിവയുടെ നിരക്ക് ഓര്‍ഡിനറിക്ക് തുല്യമാകും.

Eng­lish Sum­ma­ry: Fair stage anom­alies fixed; Fares will be reduced on many routes

You may like this video also

Exit mobile version