Site iconSite icon Janayugom Online

റിഷഭില്‍ തന്നെ വിശ്വാസം: രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ റിഷഭ് പന്തിന് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ടീമിലെ അറ്റാക്കിങ് ബാറ്റ്സ്മാൻ എന്നതാണ് റിഷഭിന്റെ ചുമതല എന്നാല്‍ ഷോട്ട് സിലക്ഷനെ കുറിച്ച് താരവുമായി ചര്‍ച്ച ചെയ്യും. താരത്തിന്റെ പ്രകടനത്തില്‍ നിരാശരാണെങ്കിലും പന്തില്‍ തന്നെയാണ് പൂര്‍ണ വിശ്വാസം എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ അവസാനമായി കളിച്ച 13 ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ റിഷഭിനു നേടാനായിട്ടുള്ളൂ. മാത്രല്ല അഞ്ച് ഇന്നിങ്‌സുകളില്‍ താരം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്യതു.
 കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനു ശേഷമാണ് റിഷഭിന്റെ ബാറ്റിങ് ഫോമില്‍ ഇടിവ് സംഭവിക്കുന്നത്. 

അതിനു ശേഷമുള്ള 13 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ചുറി പോലും അദ്ദേഹത്തിന് നേടാനായിട്ടില്ല. ഒരേയൊരു ഫിഫ്റ്റി മാത്രമാണ് ആശ്വസിക്കാനുള്ളത്.
50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 4, 14, 25, 37, 22, 2, 1, 9, 50, 8, 34, 17, 0 എന്നിങ്ങനെയാണ് ജോഹാനസ്ബര്‍ഗിലെ രണ്ടാംടെസ്റ്റ് വരെയുള്ള റിഷഭിന്റെ ബാറ്റിങ് പ്രകടനം.എന്നാല്‍ പന്തിന്റെ കഴിവില്‍ ടീമിന് വിശ്വാസമുണ്ട്.

ENGLISH SUMMARY:Faith in Rishabh him­self: Rahul Dravid
You may also like this video

Exit mobile version