Site iconSite icon Janayugom Online

വ്യാജ ബഹിരാകാശ സഞ്ചാരി ചമഞ്ഞ് തട്ടിപ്പ്; 80കാരിയിൽ നിന്നും കാമുകൻ തട്ടിയെടുത്തത് ലക്ഷങ്ങൾ

വ്യാജ ബഹിരാകാശ സഞ്ചാരി ചമഞ്ഞത് 80കാരിയിൽ നിന്നും കാമുകൻ തട്ടിയെടുത്തത് ലക്ഷങ്ങൾ. ജപ്പാനിലെ വടക്കൻ ഹൊക്കൈഡോ ദ്വീപ് സ്വദേശിനിയാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ടയാളാണ് പ്രതി. പ്രണയം നടിച്ചെത്തിയ ഇയാൾ കഴിഞ്ഞ ജൂലൈയിലാണ് തട്ടിപ്പ് നടന്നത്. താൻ ഒരു ബഹിരാകാശ പേടകത്തിലാണെന്നും ഇവിടെ താൻ ഒരു ആക്രമണത്തിനിരയായെന്നും ഓക്‌സിജന്‍ ആവശ്യമാണെന്നും പറഞ്ഞ് സ്ത്രീയിൽ നിന്ന് ഓക്സിജൻ വാങ്ങാനെന്ന വ്യാജേന ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. ഏകദേശം 1 മില്യണ്‍ യെന്‍ (5,92,765 രൂപ) പണമാണ് തട്ടിയെടുത്തത്.

Exit mobile version