Site iconSite icon Janayugom Online

വ്യാജബോംബ് ഭീഷണി : ഒരുകോടിവരെ പിഴ

വിമാനത്താവളങ്ങൾക്കുനേരെ തുടർച്ചയായി വ്യാജ ബോംബുഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാന സുരക്ഷാനിയമം പരിഷ്‌ക്കരിച്ച്‌ കേന്ദ്രം.ഏവിയേഷൻ മന്ത്രാലയം തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം വ്യാജബോംബുഭീഷണികൾക്ക്‌ ഒരുകോടി രൂപവരെ നഷ്ടപരിഹാരം ഈടാക്കും.

പ്രതികളുടെ എണ്ണത്തിനനുസരിച്ചാകും ഒരുലക്ഷം മുതൽ ഒരുകോടിവരെ പിഴ ഈടാക്കുക. വ്യക്തിക്കോ സംഘത്തിനോ വിമാനത്തിൽ പ്രവേശനം നിഷേധിക്കുന്ന ഉത്തരവിറക്കാനുള്ള അധികാരം ഡയറക്ടർ ജനറലിന്‌ നൽകുന്ന വകുപ്പും പുതുതായി ഉൾപ്പെടുത്തി.

Exit mobile version