ലഗേജ് ഭാരം കൂടിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തു.ഭീഷണിയെ തുടർന്ന് വിമാനം രണ്ട് മണിക്കൂർ വൈകി.വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ സ്പെയ്സ് ജെറ്റ് വിമാനത്തിൽ ദുബായ്ക്ക് പോകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു രാകേഷ്.
ബാഗേജ് പരിശോധനയിൽ തൂക്കം കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരും ഇയാളും തമ്മിൽ തർക്കം ഉണ്ടായി.ഇതോടെയാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്.ഉടൻ ബോംബ് സ്വാഡ് എത്തി ഇയാളുടെ ലഗേജുകൾ പരിശോധിച്ചു. വിമാനത്തിലെ ലഗേജുകളും പരിശോധിച്ചു. പരിശോധനയിൽ വ്യാജ ഭീഷണി ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് രണ്ട് മണിക്കൂർ വൈകി വിമാനം പുറപ്പെട്ടു. രാഗേഷിനെ നെടുമ്പാശേരി പോലീസിന് കൈമാറി.പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.വർഷങ്ങളായി ദുബായിൽ സ്ഥിര താമസക്കാരനാണ് രാകേഷ്.
English Summary:Fake bomb threat following dispute over overweight luggage; The flight was delayed by two hours
You may also like this video