Site iconSite icon Janayugom Online

പൂജപ്പുര ജയിലില്‍ വ്യാജ ബോംബ് ഭീഷണി

പൂ​ജ​പ്പു​ര സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ വ്യാജ ബോംബ് ഭീഷണി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​യാ​ണ് പൊ​ലീ​സ് ക​ണ്‍ട്രോ​ള്‍ റൂ​മി​ലെ ലാ​ന്‍ഡ്‌​ലൈ​ന്‍ ന​മ്പ​രി​ല്‍ കാ​ള്‍ വ​ന്ന​ത്. ജ​യി​ല്‍പ​രി​സ​ര​ത്ത് ബോം​ബ് വെ​ച്ച​താ​യി സൂ​ച​ന​യു​ണ്ടെ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍നി​ന്ന്​ വി​വ​രം പൂ​ജ​പ്പു​ര പൊ​ലീ​സ് സ്റ്റേ​ഷ​ന്​ കൈ​മാ​റി. പൂ​ജ​പ്പു​ര സി ​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ്‌​സ്‌​ക്വാ​ഡും ജ​യി​ല്‍ പ​രി​സ​ര​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന പൂ​ര്‍ത്തീ​ക​രി​ച്ച​ത്. വ്യാ​ജ സ​ന്ദേ​ശ​ത്തി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യം തേടിയിട്ടുണ്ട്. 

Exit mobile version