Site iconSite icon Janayugom Online

സെക്രട്ടേറിയറ്റിൽ വ്യാജ ബോംബ് ഭീഷണി

secrtariatsecrtariat

സെക്രട്ടേറിയറ്റിൽ വ്യാജ ബോംബ് ഭീഷണി. മാറനല്ലൂർ സ്വദേശി ബിബിൻരാജാണ് ഞായറാഴ്ച രാത്രി സെക്രട്ടേറിയറ്റിൽ ബോംബ് വച്ചതായി പൊലീസിനെ അറിയിച്ചത്. ഇയാൾ മനോരോഗിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ആത്മഹത്യശ്രമം നടത്തിയ ഇയാൾ ചികിത്സയിലാണ്. അതിനാൽ, ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി പത്തിനാണ് സെക്രട്ടേറിയറ്റിൽ ബേംബുവച്ചതായി പൊലീസ് കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. ഇതോടെ ബോംബ് സ്ക്വാഡടക്കം തെരച്ചിൽ നടത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഫോൺ ചെയ്തയാളെ കണ്ടെത്തിയത്.

Eng­lish Sum­ma­ry: Fake bomb threat in the Secretariat

You may like this video also

Exit mobile version