കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയിലെ വ്യാജ കോള്‍ സെന്ററില്‍ പൊലീസ് റെയ്ഡില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. 13 ലാപ്ടോപ്പുകളും എട്ട് മൊബൈല്‍ ഫോണുകളും നാല് ഹാര്‍ഡ് ഡിസ്‌കുകളും 19 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഗാര്‍ഡന്‍ റീച്ച് ഏരിയയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.
അന്വേഷണത്തില്‍ ലൈസന്‍സില്ലാതെയാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. കോള്‍ സെന്റര്‍ ഉടമ ഉടന്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കോള്‍ സെന്റര്‍ ഉടമയെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
English summary; Fake call center; Eight arrested
You may also like this video;