Site iconSite icon Janayugom Online

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്; ഓറിയോൺ ഏജൻസി ഉടമ പിടിയിൽ

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കൊച്ചിയിലെ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ. പാലാരിവട്ടത്തെ ‘ഓറിയോൺ എഡ്യു വിങ്ങ് ‘ സ്ഥാപനത്തിന്‍റെ ഉടമ സജു എസ് ശശിധരനെ രാത്രിയാണ് പാലാരിവട്ടത്തെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്.
ബികോം ഡിഗ്രി ഉൾപ്പെടെ അഞ്ച് രേഖകൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയെന്ന് പൊലീസ് കണ്ടെത്തി. മാർക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയാണ് വ്യാജമായി നിർമ്മിച്ചത്.

2022ൽ പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം പൂട്ടിയിരുന്നു. മാൾട്ടയിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസിന്റെ പിടിയിലായതോടെയാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം നിലച്ചത്. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോയി. എട്ട് പേരിൽ നിനന് വിസക്കായി പണം വാങ്ങിയതിന് എറണാകുളം നോർത്ത് പൊലീസിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Eng­lish Summary:Fake cer­tifi­cate of Nikhil Thomas; Ori­on agency own­er arrested
You may also like this video

Exit mobile version