Site iconSite icon Janayugom Online

ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ രേഖ ചമച്ചു: എംഎല്‍എയുടെ മകനെതിരെ എഫ്ഐആര്‍

ബലാത്സംഗ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടറുമായി ചേര്‍ന്ന് വ്യാജരേഖ ചമച്ചതിന് ഉജ്ജയിൻ ജില്ലയിലെ എംഎല്‍എയായ മുര്‍ളി മൊര്‍വാലിന്റെ മകൻ കരണ്‍ മൊര്‍വാലിനെതിരെ എഫ്ഐആര്‍ ചുമത്തി ഇൻഡോര്‍ പൊലീസ്.

കരണ്‍ മൊര്‍വാലിനും ഡോക്ടറായ ദേവേന്ദ്ര സ്വാമിയ്ക്കുമെതിരെ ഐപിസി സെക്ഷനുകളായ 420, 120ബി, 34 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസത്തിന് മുമ്പ് ബദ്നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കരണിനെ പ്രവേശിപ്പിച്ചിരുന്നതായി കാണിച്ചുള്ള വ്യാജരേഖ തയ്യാറാക്കാൻ ശ്രമിച്ചത്. എന്നാല്‍ അന്വേഷണ സമയത്ത് ഇരയായ പെണ്‍കുട്ടി കൈമാറിയ വീഡിയോ ദൃശ്യങ്ങളില്‍ കരണിനെ കണ്ടെത്തിയതായി ഇൻസ്പെക്ടര്‍ പറഞ്ഞു. എന്നാര്‍ ഇരുവരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Fake doc­u­ment forged to escape rape case: FIR against MLA’s son

You may like this video also

Exit mobile version