Site iconSite icon Janayugom Online

വ്യാജ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 15 ലക്ഷം നല്‍കണം

വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ഗുവാഹട്ടി ഹൈക്കോടതി. 1994ൽ അസമിലെ ടിൻസുകിയ ജില്ലയിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് പേരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരിനോട് ഗുവാഹട്ടി ഹൈക്കോടതി വ്യാഴാഴ്ച നിർദേശിച്ചു. ജസ്റ്റിസുമാരായ അചിന്ത്യ മല്ല ബുജോർ ബറുവ, റോബിൻ ഫുക്കൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രബിൻ സോനോവാൾ, പ്രദീപ് ദത്ത, ദേബജിത് ബിശ്വാസ്, അഖിൽ സോനോവാൾ, ഭാബെൻ മൊറാൻ എന്നീ അഞ്ച് പേരെയാണ് സൈന്യം വധിച്ചത്. 

നിരോധിത സൈനിക സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോമിലെ അംഗങ്ങൾ തേയില എസ്റ്റേറ്റ് എക്സിക്യൂട്ടീവായിരുന്ന രാമേശ്വർ സിങ്ങിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സൈന്യം കസ്റ്റഡിയിലെടുത്ത ഒമ്പതുപേരിൽ അഞ്ച് പേരാണ് ഇവര്‍. 2018ൽ മേജർ ജനറൽ ഉൾപ്പെടെ ഏഴ് സൈനിക ഉദ്യോഗസ്ഥരെ കൊലക്കേസിൽ കുറ്റക്കാരാണെന്ന് ആർമി കോടതി കണ്ടെത്തുകയും അവരെ സേവനത്തിൽ നിന്നും പിരിച്ചുവിടാനും ജീവപര്യന്തം തടവിനും ഉത്തരവിട്ടിരുന്നു. മേജർ ജനറൽ എ കെ ലാൽ, കേണൽ തോമസ് മാത്യു, കേണൽ ആർ എസ് സിബിരെൻ, ക്യാപ്റ്റൻ ദിലീപ് സിങ്, ക്യാപ്റ്റൻ ജഗ്ദിയോ സിങ്, നായിക് അൽബിന്ദർ സിങ്, നായിക് ശിവേന്ദർ സിങ് എന്നിവരെയാണ് ആർമി കോടതി ശിക്ഷിച്ചത്.

Eng­lish Summary;Fake encounter: 15 lakhs to be paid to the fam­i­lies of the victims
You may also like this video

Exit mobile version