ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ 2020ലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ട കേസില്‍ സൈനിക ക്യാപ്റ്റന് ജീവപര്യന്തം. ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്ങിനാണ് സൈനിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. സംഭവത്തില്‍ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമത്തിന് കീഴിൽ നിക്ഷിപ്തമായ അധികാര പരിധി മറികടന്നുവെന്ന് കോടതി കണ്ടെത്തി.
ജൂലൈ 18നാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. ഇംതിയാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് ഇബ്രാര്‍ എന്നീ യുവാക്കളെ ഭീകരവാദികളെന്ന് മുദ്രകുത്തി സൈന്യം വെടിവച്ച് കൊല്ലുകയായിരുന്നു.
English Summary: Fake encounter in Kashmir: Army captain gets life imprisonment
You may also like this video