Site iconSite icon Janayugom Online

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽ പരസ്യം; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഒഴിവിലേക്കായി അപേക്ഷിക്കാൻ വ്യാജ ലിങ്ക് വഴിയുള്ള തൊഴിൽ പരസ്യം ശ്രദ്ധയിൽ പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇത്തരം സൈബർ തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ ജാഗ്രത പാലിക്കണമെന്ന് എംബസി സമൂഹമാധ്യമ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി.

https://mahadjobs.com/job/indian-embassy-qatar എന്ന വ്യാജ ലിങ്ക് വഴിയാണ് തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ഇത്തരം അറിയിപ്പുകൾ പ്രചരിക്കുന്നത്. ഈ ലിങ്ക് വഴി ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നും വ്യാജ‑സ്പാം ലിങ്കുകൾ കരുതിയിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. തട്ടിപ്പ് സംഘം അപേക്ഷകരിൽ നിന്ന് പണം ആവശ്യപ്പെട്ടേക്കാമെന്നും, ഇത്തരം വ്യാജ പരസ്യങ്ങളിൽ വിശ്വസിച്ച് പണമോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്നും എംബസി നിർദേശിച്ചിട്ടുണ്ട്. 

Exit mobile version