Site iconSite icon Janayugom Online

ഗുജറാത്തിലെ വ്യാജ മദ്യ ദുരന്തം; 24 മരണം

ഗുജറാത്തിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ചികിത്സയില്‍ കഴിയുന്ന 30 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ബോട്ടാഡ്,ഭാവ് നഗര്‍,അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവര്‍. 

മദ്യം വിറ്റതിന് പത്ത് പേര്‍ അറസ്റ്റിലായി. മദ്യം കഴിച്ചവര്‍ ഗ്രാമ പ്രദേശത്തുള്ളവരാണ്. വ്യാജ മദ്യ നിര്‍മ്മാണത്തിന് മെത്തനോള്‍ എത്തിച്ചു നല്‍കിയത് ജയേഷ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലായത്. എ എം ഒ എസ് കെമിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 600 ലിറ്റര്‍ എത്തിച്ചെന്നാണ് ഇയാളുടെ മൊഴി. നിലവില്‍ മദ്യ നിരോധനം ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. മദ്യത്തിന്റെ ഉല്‍പാദനവും ഉപയോഗവും വിപണനവും ഇവിടെ നിരോധിച്ച. 

Eng­lish Summary:Fake liquor dis­as­ter in Gujarat, death toll 24
You may also like this video

Exit mobile version