Site iconSite icon Janayugom Online

വ്യാജവാര്‍ത്ത: ബിജെപി നേതാവിനെതിരെ കേസെടുത്തു

BJPBJP

തമിഴ്‌നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തിൽ ഉത്തര്‍പ്രദേശിലെ ബിജെപി നേതാവടക്കം നാല് പേർക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി.
ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്കർ, മാധ്യമപ്രവർത്തകനായ മുഹമ്മദ് തൻവീർ, ഉത്തർപ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, യൂട്യൂബര്‍ സുഗം ശുക്ല എന്നിവർക്കെതിരെയാണ് കേസ്. 

വ്യാജ വാർത്ത നൽകിയതിനും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനുമാണ് കേസ്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. തമിഴ്‌നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ക്രൂരമായ മർദനത്തിന് ഇരയായെന്നും രണ്ടു പേർ കൊല്ലപ്പെട്ടുവെന്നുമായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്.
അതേസമയം തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണമുണ്ടായെന്ന തരത്തില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ ബിഹാർ ഉദ്യോഗസ്ഥർ തമിഴ്‌നാട് സന്ദർശിക്കും. 

Eng­lish Sum­ma­ry: Fake news: Case filed against BJP leader

You may also like this video

Exit mobile version