പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ നിയമ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജവാര്‍ത്തയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം പ്ലസ് ടു ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിനേയും മന്ത്രിയേയും അപകീര്‍ത്തിപ്പെടുന്ന വിധത്തില്‍ ‘വി ക്യാന്‍ മീഡിയ’ എന്ന യൂട്യൂബ് ചാനല്‍ വ്യാജ വാര്‍ത്ത നല്‍കിയത്. പ്ലസ് ടു ഫലം പിന്‍വലിച്ചുവെന്ന് തെറ്റുപറ്റിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു വെന്നാണഅ യൂട്യൂബ് ചാനലില്‍ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് പരാതിയുമായി ഡിജിപിയെ സമീപിച്ചു.
English Summary;Fake news that Plus Two result has been withdrawn; Action taken by Education Department
You may also like this video