Site iconSite icon Janayugom Online

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍; ഉറവിടം കണ്ടെത്തുവാന്‍ കര്‍ശന നിര്‍ദ്ദേശവുമായി സിദ്ധരാമയ്യ

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ അതിരുകടക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.വാര്‍ത്തകളുടെ ഉറവിടവും അതിനു പിന്നിലുള്ള ആളുകളെയും കണ്ടെത്തണമെന്ന് സിദ്ധരാമയ്യ തന്‍റെ ഓഫീസ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി ഇത് സംബന്ധിച്ച് സിദ്ധരാമയ്യ ആഭ്യന്തര മന്ത്രി ജി പരമേശ്വറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സിദ്ധരാമയ്യയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്ഥാവനയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.2013ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സജീവമായി പ്രചരിപ്പിരുന്നു.

അതുപോലെ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍വന്നപ്പോള്‍ അങ്ങനെ വ്യാജവാര്‍ത്തകള്‍ .ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും ‚സമൂഹത്തില്‍ അശാന്തി സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും.വ്യാജ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി അവ വേരോടെ പിഴുതെറിയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സിദ്ധരാമയ്യ പറഞു.

നേരത്തെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും വസ്തുതാ പരിശോധനയ്ക്കും മുന്നറിയിപ്പ് നല്‍കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിലെയും പോലീസ് ആസ്ഥാനത്തെയും ടെക്‌നിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇല്ലാതാക്കി.

വസ്തുതാ പരിശോധന പുനരാരംഭിക്കണമെന്നും വ്യാജവാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ സൈബര്‍ പോലീസ് രാപ്പകല്‍ പ്രവര്‍ത്തിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇത് സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Fake news through social media; Sid­dara­ma­iah with strict instruc­tions to find the source

You may also like this video:

Exit mobile version