മഹാകുംഭമേളയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്‍ഗിക്കെതിരെ പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
മഹാകുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യാജചിത്രം നിര്‍മിച്ചതിനു പിന്നില്‍ പ്രശാന്ത് സാംബര്‍ഗിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ”ഞാന്‍ വിശ്വാസിയല്ല. എന്നാല്‍, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരല്ല. വിശ്വാസികള്‍ക്ക് മഹാകുംഭമേള പുണ്യസ്ഥലമാണ്. രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യാനും തന്നെ മോശമായി ചിത്രീകരിക്കാനുമുള്ള ചിലരുടെ ശ്രമങ്ങള്‍ക്കെതിരേയാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

