Site iconSite icon Janayugom Online

രാജീവ് ചന്ദ്രശേഖറിനൊപ്പം വ്യാജ ഫോട്ടോ; ഇ പി യുടെ ഭാര്യയുടെ പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

ബിജെപി തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ കൂടെ താന്‍ ഇരിക്കുന്ന തരത്തില്‍ വ്യാജചിത്രം നിര്‍മിച്ച സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ നല്‍കിയ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു.

ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും പി കെ ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. തന്നെയും ഭർത്താവിനെയും സമൂഹത്തിൽ ഇകഴ്ത്തി കാണിക്കാനാണ് ജോസഫ് ഡിക്രൂസ് വ്യാജ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്ന് ഇന്ദിരയുടെ പരാതിയിൽ പറയുന്നു. വളപട്ടണം പൊലീസ് ഇ പി ജയരാജന്റെ വീട്ടിലെത്തി ഇന്ദിരയുടെ മൊഴി രേഖപ്പെടുത്തി.

കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, അപകീർത്തിയുണ്ടാക്കൽ, വ്യാജ രേഖ യഥാർഥമെന്ന തരത്തിൽ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. ജോസഫ് ഡിക്രൂസിന്റെ പേരിലുള്ള അക്കൗണ്ടിലാണ് വ്യാജ ചിത്രം വന്നതെന്ന് പരാതിയിൽ പറയുന്നു

Eng­lish Summary:
Fake pho­to with Rajeev Chan­drasekhar; Case against DCC mem­ber on com­plaint of EP’s wife

You may also like this video:

Exit mobile version