Site iconSite icon Janayugom Online

ആദിത്യനാഥിന്റെ യുപിയില്‍ വ്യാജ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം

ബിജെപി നേതാവ് ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ വ്യാജപൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചത് ഒരുവര്‍ഷം. ഉത്തര്‍ പ്രദേശിലെ ബറെയ് ലിയില്‍ ആണ് സംഭവം. റബർ ഫാക്‌ടറിയിലെ ഒരു ഭാഗത്ത്‌ ലോക്കപ്പ്‌ സജീകരണങ്ങളോടെയാണ്‌ സ്‌റ്റേഷൻ പ്രവർത്തിച്ചിരുന്നത്‌.

കേസെടുത്ത് പണമാവശ്യപ്പെടുന്നതാണ്‌ പതിവ്‌. സ്‌റ്റേഷനിൽ സബ്‌ ഇൻസ്‌പെക്‌ടറായി ബാൽബിർ സിങ്ങും കോൺസ്റ്റബിളായി ഹിമാൻശു തോമറും മോഹിത്‌ കുമാറുമാണ്‌ പ്രവർത്തിച്ചിരുന്നത്‌. ഭിതൗറയിലെ കർഷകന്റെ വീട്ടിൽ മയക്കുമരുന്നും തോക്കുകളും കൊണ്ടെത്തിച്ച്‌ ഇത്‌ പിടികൂടുന്ന വീഡിയോ ചിത്രീകരിച്ച്‌ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കള്ളി വെളിച്ചതായത്. മൂന്നു പൊലീസുകാര്‍ക്കുമെതിരെ’ നിരവധി ക്രിമിനൽ കേസുണ്ട്.

Exit mobile version