Site iconSite icon Janayugom Online

ഡിഎംകെ സർക്കാരിനെതിരെ വ്യാജ പ്രചരണം; മുൻ ഡിജിപിക്കെതിരെ കേസ്

DGPDGP

തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തിയ മുൻ ജിഡിപി ആർ നടരാജിനെതിരെ കേസെടുത്തു. മുൻ എഐഡിഡിംഎംകെ എംഎൽഎ ആയിരുന്ന നടരാജിനെതിരെയാണ് കേസെടുത്തത്. ട്രിച്ചിയില്‍ നിന്നുള്ള അഭിഭാഷകയും ഡിഎംകെ ഭാരവാഹിയുമായ പി ഷീലയുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പൊലീസിന്റെ സഹായത്തോടെ നശിപ്പിക്കപ്പെട്ടുവെന്ന പരാമര്‍ശം നടരാജ് വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയാണെന്ന് ഡിഎംകെ ഭാരവാഹി ആരോപിച്ചു. 

പബ്ലിക് ഡിഫൻസ് പ്രോസിക്യൂഷൻ എന്ന വാട്ട്‌സ്ആപ്പ് വഴിയായിരുന്നു പ്രചരണം.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവരസാങ്കേതിക നിയമത്തിലെയും ആശയവിനിമയ ഉപാധികൾ വഴി വ്യക്തിപരം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മുൻ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Fake pro­pa­gan­da against DMK gov­ern­ment; Case against for­mer DGP

You may also like this video

Exit mobile version