എമ്പുരാൻ സിനിമയുടെ വ്യാജപ്പതിപ്പ് പിടികൂടി. പാപ്പിനിശേരിയിലെ തമ്പുരു കമ്മ്യൂണിക്കേഷൻ സ്ഥാപനത്തിൽ നിന്നാണ് വ്യാജപ്പതിപ്പ് പിടികൂടിയത്. സ്ഥാപനത്തിലെ കമ്പ്യൂട്ടർ വളപട്ടണം പൊലീസ് പിടിച്ചെടുത്തു. വ്യാജപ്പതിപ്പിനായി സ്ഥാപനത്തിലെത്തുന്നവർക്ക് പെൻഡ്രൈവിൽ കോപ്പി ചെയ്തു നൽകുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക്ക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയുടെ വ്യാജപ്പതിപ്പ് പിടികൂടിയത്.
എമ്പുരാൻ സിനിമയുടെ വ്യാജപ്പതിപ്പ് പിടികൂടി
