Site iconSite icon Janayugom Online

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ വീഡിയോ: രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Jo JosephJo Joseph

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി ആമയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ ഷുക്കൂർ (49), ആമയൂർ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കെടിഡിസി ജീവനക്കാരനുമായ തേൻകുരിശി വീട്ടിൽ ശിവദാസൻ (41) എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമ അക്കൗണ്ടുകൾവഴി വീഡിയോ പ്രചരിപ്പിച്ച യുവതി അടക്കം മൂന്നുപേർ കൂടി കസ്റ്റഡിയിൽ ഉളളതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

വീഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ അന്വേഷണം തുടരുകയാണ്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ഈമാസം 30 വരെ ഇടക്കാല ജാമ്യം അനുവദിച്ചു.

Eng­lish Sum­ma­ry: Fake video against LDF can­di­date: Two Con­gress lead­ers arrested

You may like this video also

Exit mobile version