തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കളമശേരി എച്ച് എംടി കോളനിയിൽ അരിമ്പാറ വീട്ടിൽ ഷിബു (48), കണ്ണൂർ കേളകം സ്വദേശിയായ ഇരമ്പിപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഹ്‌മാൻ (36) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
പിടിയിലായ ഷിബു കളമശേരി മെഡിക്കൽ കോളജിലെ ഐഎൻടിയുസി നേതാവും പ്രദേശത്തെ മുൻനിര കോൺഗ്രസ് പ്രവർത്തകനുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിലെ താല്കാലിക ജീവനക്കാരനായിരുന്ന ഷിബുവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
കണ്ണൂരിൽ നിന്നും പിടിയിലായ യൂത്ത് ലീഗ് നിയോജകമണ്ഡലം ഭാരവാഹി അബ്ദുൽ റഹ്‌മാൻ സഹോദരിയുടെ മകന്റെ ആധാർ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തശേഷം ഈ നമ്പർ ഉപയോഗിച്ചു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. വീഡിയോ പലർക്കും ഷെയർ ചെയ്തശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സഹോദരി പുത്രനെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെക്കുറിച്ചു വിവരം ലഭിച്ചത്.
English Summary: Fake video in Thrikkakara: Two more arrested
You may like this video also