Site iconSite icon Janayugom Online

കെ കെ ശൈലജയുടെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മുസ്ലിം ലീഗ് നേതാവിനെ ശിക്ഷിച്ച് കോടതി

കെകെ ശൈലജ എംഎൽഎയുടെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മുസ്ലിം ലീഗ് നേതാവിനെ ശിക്ഷിച്ച് കോടതി. യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ചെയർമാനും വാർഡ് അംഗവുമായ ന്യൂ മാഹി പെരിങ്ങാടി പുള്ളിയുള്ളതിൽ പീടികയിലെ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15,000 രൂപ പിഴ ശിക്ഷ വിധിച്ചത്.

മുസ്ലീങ്ങൾ വർഗീയവാദികൾ ആണെന്ന് ശൈലജ പറഞ്ഞെന്ന വ്യാജ വീഡിയോ ആണ് ഇയാൾ പ്രചരിപ്പിച്ചത്. 2024 ഏപ്രിൽ എട്ടിന് മങ്ങാട് സ്നേഹതീരം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ചാനൽ അഭിമുഖം എഡിറ്റ് ചെയ്ത വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. തുടർന്ന് ചോക്ലി കവിയൂരിലെ വിവി അനീഷ് എന്നയാൾ നൽകിയ പരാതിയിൽ സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി ന്യൂമോഹി പോലീസ് അസ്ലമിനെതിരെ കേസെടുത്തു.

Exit mobile version