Site icon Janayugom Online

ദിലീപിന് വേണ്ടി വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ്: ഷോണ്‍ ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യില്ല

നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണം. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ അനുജന് ഷോൺ അയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട് കേസിൽ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. വ്യാജ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Eng­lish Sum­ma­ry: Fake What­sApp group:shone George will not be ques­tioned today

You may also like this video

Exit mobile version