Site icon Janayugom Online

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സാപ്പ്: പണം തട്ടാൻ ശ്രമം

വയനാട് ജില്ലാ കളക്ടര്‍ എ ഗീതയുടെ പേരില്‍ വ്യാജ വാട്സാപ്പ് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ജില്ലാ കളക്ടര്‍ ഗീത തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് അക്കൗണ്ടുവഴി അറിയിച്ചത്.

ഇത്തരം തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കണമെന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതിവരുത്താന്‍ കഴിയൂവെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Eng­lish Sum­ma­ry: Fake What­sApp using Wayanad Dis­trict Col­lec­tor’s pic­ture: Attempt to extort money
You may also like this video

 

 

Exit mobile version