തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്സ് 1,024 പോയിന്റ് ഇടിഞ്ഞ് 57,621ൽ എത്തി. എൻഎസ്ഇ സിഫ്റ്റി 303 പോയിന്റുകൾ താഴ്ന്ന് 17,214ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.03 ശതമാനവും സ്മോൾ ക്യാപ് ഓഹരികൾ 1.34 ശതമാനവും താഴ്ന്നതിനാൽ മിഡ്, സ്മോൾ ക്യാപ് ഓഹരികൾ നെഗറ്റീവ് സോണിലാണ് അവസാനിച്ചത്.
കഴിഞ്‍ ദിവസം മാത്രം നിക്ഷേപകർക്കുണ്ടായ നഷ്ടം 2.9 ലക്ഷം കോടി രൂപയാണ്. 300 ഓളം ഓഹരി വിലകൾ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ മൂന്നുശതമാനവും ടൈറ്റാൻ, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, ഐടിസി, നെസ്‌ലെ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
english summary;fall in the stock market
you may also like this video;