Site iconSite icon Janayugom Online

മദ്യനയത്തിന്റെപേരില്‍ വ്യാജപ്രചരണം:തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

മദ്യ നയത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തിയ കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജ്ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്, കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസിൽ ഹാജരാകണമെന്ന് അർജുന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

മദ്യനയത്തിന്റെ പേരിൽ കോഴ ആവശ്യപ്പെട്ടുള്ള ശബ്ദസന്ദേശം പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അര്‍ജുനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.മദ്യനയത്തിന്റെ പേരിലുള്ള വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി എക്‌സൈസ്‌ മന്ത്രി എം ബി രാജേഷ് സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിനു നൽകിയ പരാതിക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച്‌ കേസന്വേഷണം ആരംഭിച്ചത്. 

മദ്യനയത്തിൽ ഇളവ് കിട്ടണമെങ്കിൽ ഓരോ ബാറുടമയും രണ്ടര ലക്ഷംവീതം നൽകണമെന്ന്‌ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സസ്‌പെന്റുചെയ്‌ത ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്ന അനിമോന്റെ പേരിലാണ് ശബ്ദസന്ദേശം പ്രചരിപ്പിച്ചത്.

Eng­lish Summary:
False pro­pa­gan­da in the name of liquor pol­i­cy: Crime branch notice to Thiru­van­jur’s son

You may also like this video:

Exit mobile version