Site iconSite icon Janayugom Online

‘നിങ്ങളുടെ വ്യക്തിപരമായ പ്രചാരണത്തിനായി എത്ര കാലം ഞങ്ങളുടെ മക്കളെ ഉപയോഗിക്കും? ഗസ്സയിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കാൻ ഉത്തരവിട്ട നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബങ്ങൾ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ താൻ നടത്തിയ പ്രസംഗം ഗസ്സയിലെ താമസക്കാർക്ക് തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനായി മുനമ്പിലുടനീളം ലൗഡ് സ്പീക്കറുകൾ ഘടിപ്പിക്കാൻ ഐ.ഡി.എഫിനോട് ഉത്തരവിട്ടതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ബന്ദികളുടെ ബന്ധുക്കൾ. രൂക്ഷമായ വിമർശനമാണ് മാതാക്കളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഉയർത്തിയത്.

‘നിങ്ങളുടെ വ്യക്തിപരമായ പ്രചാരണത്തിനായി എത്ര കാലം ഞങ്ങളുടെ മക്കളെ ഉപയോഗിക്കും? അവർ നിങ്ങളുടെ യുദ്ധ സിനിമയിലുള്ള ഫ്രെയിമിലെ വെറും കഥാപാത്രങ്ങളല്ല. അവർ നിങ്ങളുടെ മെഗലോമാനിക് ഷോയിലെ കാഴ്ചകളല്ല’ ‑ഇമാ എറ എന്ന ഒരു സ്ത്രീ പറഞ്ഞു. സൈനികരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം നിങ്ങളുടെ കൈകളിലാണ്. നിങ്ങൾ ഈ ഭ്രാന്തിന് വഴങ്ങരുതെന്ന് ഞങ്ങൾ ചീഫ് ഓഫ് സ്റ്റാഫിനോടും സതേൺ കമാൻഡിന്റെ ജനറലിനോടും അഭ്യർഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

‘താങ്കൾ ഗസ്സക്കാരോട് സംസാരിക്കുന്നതിനുപകരം, പ്രത്യാശയുടെ ശബ്ദം ആഗ്രഹിക്കുന്ന ബന്ദികളോടും പട്ടാളക്കാരോടും സംസാരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്ന’തെന്ന് ബന്ദിയായ ഒമ്രി മിറാന്റെ ഭാര്യ ലിഷെയ് മിറാൻ ലാവി ‘എക്സി’ൽ പറഞ്ഞു

Exit mobile version