Site iconSite icon Janayugom Online

കുടുംബ കലഹം: മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. 28കാരനായ ബാബുറാമാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയും വിഷം കൊടുത്ത് കൊന്നത്. ശനിയാഴ്ച രാത്രി ഇയാള്‍ കുട്ടികളെയും കൂട്ടി മുബാറക്പൂര്‍ ഖാദര്‍ ഗ്രാമത്തിനടുത്തുള്ള ഒരു കാട്ടിലേക്ക് പോകുകയും അവിടെ വെച്ച് കുട്ടികള്‍ക്ക് വിഷം കൊടുത്ത് കൊന്ന ശേഷം സ്വയം വിഷം കഴിച്ച് മരിക്കുകയായുമായിരുന്നു. വിവരം ലഭിച്ചയുടന്‍ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബുറാമിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കുട്ടികളുടെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ട് കൊടുത്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രകാശ് കുമാര്‍ പറ‍ഞ്ഞു. ബാബുറാമും ഭാര്യയുമായി ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും ഇതാണ് സംഭവത്തിന് പിന്നിലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Exit mobile version