കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വീണ്ടും കുടുംബാധിപത്യത്തിന് മുന്‍തൂക്കം.കൊട്ടിഘോഷിച്ച് ഛത്തീസ്ഗഡ്ലില്‍ നടക്കുന്ന പാര്‍ട്ടി എണ്‍പത്തിഅഞ്ചാമത് പ്ലീനറി സമ്മേളനത്തില്‍ ഏറ്റവും ഉന്നതാധികാര സമിതിയായ പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നു വിശ്വസിച്ച സാധാരണ പാര്‍ട്ടി അണികളെ കോണ്‍ഗ്രസ് നേതൃത്വം നിരാശരാക്കിയിരിക്കുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിര്‍ദ്ദേശ രീതി തുടരാൻ ധാരണയായി. പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്. പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നല്‍കാനായി.
എന്നാല്‍,ലോക്സഭ തെരഞഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി. പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു . സോണിയകുടുംബത്തിന് താല്‍പര്യമുള്ള ഭൂരിപക്ഷത്തെ വര്‍ക്കിംങ് കമ്മിറ്റിയില്‍ തിരുകികയറ്റാനുള്ള ശ്രമത്തിന് ഇതോടെ അംഗീകാരവും കിട്ടി.
പുതിയ പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പു വേണ്ട എന്നു തീരുമാനിച്ച സാഹചര്യത്തില്‍ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്കു കൈമാറും. അങ്ങനെയെങ്കിൽ, സമിതിയുടെ പ്രഖ്യാപനം പ്ലീനറിയിലുണ്ടായേക്കില്ല; 23 പേരെയും പിന്നീടായിരിക്കും പ്രഖ്യാപിക്കുക. അവസാനം സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ കൊടുക്കുന്നലിസ്റ്റില്‍ നിന്നും പ്രവര്‍ത്തകസമിതി അംഗങങളെ ഖാര്‍ഗ്ഗെ നിയമിക്കും.
കേരളത്തില്‍ നിന്നും എഐസിസി സംഘടനാജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും. മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി, ഉമ്മന്‍ചാണ്ടി എന്നിവരാണ് നിലവിലുള്ളത്. വേണുഗോപാല്‍ രാഹുലിന്‍റെ വിശ്വസ്തന്‍ആയതിനാല്‍ വര്‍ക്കിംഗ് കമ്മിറ്റിയില് ഇടം നേടും, എ കെ ആന്‍റണി തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട് പകരം തന്‍റെ നോമിനിയായി മുല്ലപ്പള്ളിയെ രാമചന്ദ്രന്‍റെ പേരാണ് നിര്‍ദ്ദേശിക്കുന്നത്. ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍ തന്‍റെ ഭാഗത്തുനിന്നും ശശിതരൂരിനുവേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നതെന്നു പറയപ്പെടുന്നു.
ഇതില്‍ ആന്‍റണിയെ വര്‍ക്കിംങ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്താന്‍ സാധ്യത ഉണ്ട്.രമേശ് ചെന്നിത്തല ‚കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് രംഗത്തുള്ളവര്‍ .കേരളത്തില്‍ നിന്നും മൂന്നുപേര്‍ മാത്രമാണ് ഉണ്ടാവുക. മുമ്പ് കേരളത്തില്‍ നിന്നു് കെ.കുരുണാകരന്‍, എ കെ ആന്‍റണി, വയലാര്‍ രവി എന്നിവരായിരുന്നു വര്‍ക്കിംഗ്കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്
English Summary:
Family rule prevails again in Congress; There will be no election of the working committee in the plenary session, only nomination
You may also like this video: