Site iconSite icon Janayugom Online

വിഖ്യാത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

ആധുനിക ഫാഷൻ ലോകത്ത് വിപ്ലവം സൃഷ്ടിച്ച വിഖ്യാത ഫാഷൻ ഡിസൈനറും അർമാനി ഗ്രൂപ്പ് സ്ഥാപകനുമായ ജോർജിയോ അർമാനി (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗവാർത്ത അർമാനി ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

‘കിംഗ് ജോർജിയോ’ എന്നറിയപ്പെട്ടിരുന്ന അർമാനി, ഒരു മികച്ച ഡിസൈനർ എന്നതിനൊപ്പം തന്നെ വിജയകരമായ ഒരു വ്യവസായി കൂടിയായിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഷൂസുകൾ, കണ്ണടകൾ, വാച്ചുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഹോം ഇന്റീരിയറുകൾ തുടങ്ങിയ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഹോളിവുഡ് താരങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു ഈ ഇറ്റാലിയൻ ഫാഷൻ ഡിസൈനർ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി.

Exit mobile version