Site iconSite icon Janayugom Online

പ്രശസ്ത മേക്കപ്പ് മേക്കപ്പ് ആർട്ടിസ്റ്റ് വിക്രമൻ നായർ അന്തരിച്ചു

മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് വിക്രമൻ നായർ (മണി)അന്തരിച്ചു. 150ഓളം സിനിമകളിൽ അദ്ദേഹം മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട്. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്നായിരുന്നു അന്ത്യം. മെറിലാൻഡ് സ്റ്റുഡിയോയുടെ ബാനറിൽ ഒരുങ്ങിയ ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കലാജീവിതം ആരംഭിച്ചത്. പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാൻ ആയിരുന്നു.

ചിത്രം, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ഏയ് ഓട്ടോ, ചന്ദ്രലേഖ, വന്ദനം, ലാൽസലാം, താളവട്ടം, മേഘം തുടങ്ങി നിരവധി മലയാളം സിനിമകളിലും, ഗർദ്ദിഷ്, വിരാസത്ത്, ഹേരാ പേഹ്‌രി തുടങ്ങിയ ഹിന്ദി, തമിഴ് ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

Exit mobile version