Site icon Janayugom Online

പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു

പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു. സംഗീത പരിപാടിക്ക് തൊട്ട് മുന്‍പ് ദേഹാസ്വസ്ഥത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചയിൽ ഗുരുദാസ് കോളേജിലെ ഫെസ്റ്റിനോടനുബന്ധിച്ച് സംഗീത പരിപാടിക്കിടെയാണ് ദേഹാസ്വസ്ഥത്യമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് തൊട്ട് മുന്‍പ് തന്നെ അന്ത്യം സംഭവിച്ചിരുന്നു. തൃശൂരില്‍ ജനിച്ച കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത്. കെ കെ. സി. എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത്, വളർന്നതും പഠിച്ചതും ന്യൂഡൽഹിയിലാണ്.

കെ കെ യുടെ ആകസ്മിക മരണം ഞെട്ടലോടെയാണ് സംഗീതലോകം ഇന്നലെ രാത്രി കേട്ടത്. ദിൽ ഇബാദത്ത്, ആഖോമെ തെരി,തുഹി മെരി ഷബ ഹൈ,എന്നി ഹിറ്റ് ഗാനങ്ങള്‍ പാടി 90കളുടെ അവസാനത്തോടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ്. 3500-ഓളം ജിഗിളുകൾ പാടിയ കെകെയുടെ ആദ്യ ആൽബമായ ‘പൽ’ ഇറങ്ങിയത് 1999 ഏപ്രിലിലാണ്. മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡും അന്ന് ലഭിച്ചു. 

2000-കളുടെ തുടക്കം മുതൽ അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. തൻറെ ബാല്യകാല സഖിയായിരുന്നു ജ്യോതി കൃഷ്ണയെ 1992‑ൽ കെകെ വിവാഹം ചെയ്തു. രണ്ടു മക്കൾ. നിരവധി ആരാധകരും നെറ്റിസൻമാരും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഹിന്ദി ഗാനങ്ങള്‍ക്ക് പുറമെ തമിഴിലും, മലയാളത്തിലും കെ കെ പാടിയിട്ടുണ്ട്. 

Eng­lish Summary:Famous Malay­alee Bol­ly­wood singer KK has passed away
You may also like this video

Exit mobile version