Site icon Janayugom Online

കോലിയുടെ നൂറാം ടെസ്റ്റിന് ആരാധകര്‍ക്ക് വിലക്ക്

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യക്ക് അഭിമാന പോരാട്ടമാണ്. ഇന്ത്യയുടെ മുന്‍ നായകനായ വിരാട് കോലിയുടെ 100ാം ടെസ്റ്റ് മത്സരമാണെന്നതാണ് പരമ്പരയുടെ സവിശേഷത. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സെഞ്ചുറി നേടാന്‍ സാധിോക്കാതിരുന്ന കോലി 100ാം ടെസ്റ്റില്‍ സെഞ്ചുറി കുറിക്കുമെന്നാണ് ആരാധക പ്രതീക്ഷ. 

എന്നാല്‍ കോലിയുടെ ഈ നേട്ടം ആഘോഷിക്കാൻ മൊഹാലിയില്‍ ആരാധകര്‍ക്കാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരാധക പ്രവേശനം വിലക്കിയിരിക്കുകയാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ആരാധകരില്‍ നിന്നും വരുന്നത്. കോലിയെപ്പോലൊരു ഇതിഹാസം ഇത്രയും പ്രധാനപ്പെട്ടൊരു നാഴികക്കല്ല് പിന്നിടുമ്പോള്‍ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ കളിക്കേണ്ടി വരുന്നത് നീതികേടാണെന്നാണ് ആരാധക പക്ഷം. 

Eng­lish Summary:Fans banned from Kohli’s 100th Test
You may also like this video

Exit mobile version