Site iconSite icon Janayugom Online

ആരാധകര്‍ വാഹനങ്ങള്‍ തല്ലിതകര്‍ത്തു; ബിഗ് ബോസ് സംഘാടകർക്ക് നോട്ടീസയച്ച് പൊലീസ്

തെലുങ്ക് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പിന്നാലെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ബിഗ് ബോസ് സംഘാടകർക്ക് പൊലീസ് നോട്ടീസ് അയച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഷോയിലെ വിജയി പല്ലവി പ്രശാന്തിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബർ 16നാണ് ബിഗ് ബോസ് തെലുങ്ക് വിജയിയെ പ്രഖ്യാപിച്ചത്. റിയാലിറ്റി ഷോയുടെ വിജയി പ്രഖ്യാപനത്തെ തുടർന്ന് ബിഗ് ബോസ് തെലുങ്ക് ഫൈനലിസ്റ്റുകളുടെ ആരാധകർ ബഹളം വയ്ക്കുകയും ജൂബിലി ഹിൽസിലെ അഞ്ച് ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. മുദ്രാവാക്യം വിളിക്കുകയും സ്റ്റുഡിയോയിൽ പങ്കെടുത്തവരുടെ വാഹനങ്ങൾ നശിപ്പിക്കുകയും ആറ് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎസ്ആർടിസി) ബസും, ഒരു പൊലീസ് വാഹനം, സ്വകാര്യ കാറുകൾ എന്നിവയാണ് നശിപ്പിച്ചത്. റണ്ണറപ്പായ അമർദീപ് ചൗധരിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഹൈദരാബാദ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. അതേസമയം മുന്നറിയിപ്പ് അവഗണിച്ച് റാലി സംഘടിപ്പിച്ചതിന് ബിഗ് ബോസ് തെലുങ്ക് വിജയി പ്രശാന്തിനും അനുയായികൾക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രശാന്തിനെയും സഹോദരൻ മഹാവീറിനെയും സിദ്ധിപേട്ട് ജില്ലയിലെ ഗജ്‌വെൽ മണ്ഡലത്തിലെ കോൽഗൂർ ഗ്രാമത്തിലെ വസതിയിൽ നിന്ന് പിടികൂടി. പ്രശാന്തിനെ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റി.

Eng­lish Summary;Fans hit vehi­cles; Police sent notice to Bigg Boss organizers
You may also like this video

Exit mobile version