ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ യാത്രയയപ്പ് സമ്മേളനവും, ആദരവും, എന്‍ഡോവ്മെന്റ് വിതരണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപന്‍ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ജെ ലീന സ്വാഗതം ആശംസിച്ചു. ബോര്‍ഡ് അംഗം പിഎം തങ്കപ്പന്‍ ഫോട്ടോ അനാഛാദനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹന്‍, സ്വര്‍ണമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം രജനീഷ്, പികെ പ്രസന്നകുമാരി, പിറ്റിഎ അംഗങ്ങളായ അഡ്വ. ദിലീപ് ചെറിയ നാട്, റ്റിസി സുനില്‍കുമാര്‍, ജോണ്‍ ജേക്കബ്, പിടി ജയകുമാര്‍, അദ്ധ്യാപകരായ എസ്സ് ഭാമ, എസ്സ് ജയശ്രീ, ആര്‍വി ശുഭ ലക്ഷമി, ആര്‍ സുനിത, ജി രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദീര്‍ഘകാലം പിറ്റിഎ പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം നടത്തിയ പി ഉണ്ണികൃഷ്ണന്‍ നായരേയും, ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ച അദ്ധ്യാപകന്‍ ജി രാധാകൃഷ്ണനേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആദരിച്ചു. ഹെഡ്മിസ്ട്രസ് യു പ്രഭ, വിരമിക്കുന്ന അദ്ധ്യാപികമാരായ ജിഎസ്സ് ജയ, എസ്സ് മാലിനീ ദേവി എന്നിവര്‍ സംസാരിച്ചു.
English summary; Farewell Conference
You may also like this video;