ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വിഷ്ണുവിന് ഔദ്യോഗിക ബഹുമതികളോടെ നാട് വിടചൊല്ലി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പാലോട് കരിമൺകോട് ശാന്തികുടീരത്തിൽ മൃതദേഹം സംസ്കരിച്ചു.
ഇന്ന് പുലർച്ചെ 1.30 ന് വിമാനത്താവളത്തിലെത്തിച്ച ഭൗതീക ശരീരം തുടർന്ന് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ്, നന്ദിയോട് താന്നിമൂട്ടിൽ വിഷ്ണു പുതിയതായി പണി കഴിപ്പിച്ച പനോരമ, ഫാം ജങ്ഷനിലെ കുടുംബ വീടായ അനിഴം ഹൗസ് എന്നിവിടങ്ങളിലും നന്ദിയോട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലും 11 മണിയോടെ നന്ദിയോട് എസ്‌കെവി ഹയർ സെക്കന്‍ഡറി സ്കൂളിലും പൊതുദർശനത്തിന് വച്ചു. വൻ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.
തിരുവനന്തപുരം പാലോട് നന്ദിയോട് ചെറ്റച്ചല്‍ ഫാം ജങ്ഷനില്‍ അനിഴം ഹൗസില്‍ ജി രഘുവരന്റെയും അജിതകുമാരിയുടെയും മകനാണ് വിഷ്ണു. സിആര്‍പിഎഫില്‍ ഡ്രൈവറായിരുന്നു. കഴിഞ്ഞ ശനിയാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ വിഷ്ണു കൊല്ലപ്പെട്ടത്.
നന്ദിയോട് സ്കൂളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവന്‍കുട്ടി, ജെ ചിഞ്ചുറാണി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ വലിയ ജനാവലി വിഷ്ണുവിന്റെ വീട്ടില്‍ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.
English Summary: Farewell to Vishnu with official honours
You may also like this video